
ആലപ്പുഴ: ഓൺലൈൻജോലി വാഗ്ദാനംചെയ്ത് യുവതിയിൽ നിന്നും 6,32,600 രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. മലപ്പുറം സ്വദേശി ദിൽഷാദ് അലി (32) ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ താമസിച്ച് ബിസിനസ് നടത്തുന്ന ഇയാളെ ബെംഗളുരുവിൽ നിന്നാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തത്.
ഈ കേസിൽ മൂന്നുപേർ നേരത്തേ പിടിയിലായിരുന്നു. മാവേലിക്കര സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. പല വീട്ടമ്മമാരിൽനിന്നായി 35 ലക്ഷം രൂപയോളം തട്ടിയെടുത്തതായി പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി.
ആലപ്പുഴ ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. കെ.എൽ. സജിമോന്റെ മേൽനോട്ടത്തിൽ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.വി. ഷിബു, എസ്.ഐ. ഡി. സജികുമാർ, സീനിയർ സി.പി.ഒ. പി.എ. നവാസ്, സി.പി.ഒ. എ. അനീഷ് കുമാർ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.
Post Your Comments