ബെയ്ജിംങ് : കുറച്ചു കാലമായി ഇരു രാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന വ്യാപരതര്ക്കം പരിഹരിക്കാന്‍ യുഎസു ചൈനയും നീക്കം തുടങ്ങി. ഇതിനായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെയ്ജിങില്‍ ഒത്തു ചേര്‍ന്നു.
ജനുവരി ഒന്നു മുതല്‍ 90 ദിവസത്തേക്ക് പരസ്പരം പുതിയ ഇറ്ക്കുമതിത്തിരുവ ചുമത്തുകയില്ലെന്ന് ഇരു രാജ്യങ്ങളും പ്രസ്താവിച്ചിരുന്നു. അതിന് ശേഷം ആദ്യമായാണ് പ്രതിനിധികള്‍ ഒരു മേശയ്ക്ക് ഇരുവശവുമെത്തുന്നത്. യുഎസിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി വ്യാപാര പ്രതിനിധി ജെഫ്രി ജെറിഷിയാണ് പങ്കെടുക്കുന്നത്.
ആഗോള വ്യാപര രംഗത്ത് വന്‍ പ്രതിസന്ധിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തെ തുടര്‍ന്ന് ഉടലെടുത്തത്. അതുകൊണ്ട് തന്നെ ലോകരാജ്യങ്ങല്‍ ആകാഷയോടെയാണ് ഈ ചര്‍ച്ചകളെ ഉറ്റു നോക്കുന്നത്.
Post Your Comments