തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് ക്ഷേത്ര നട അടച്ച സംഭവത്തില്‍ തന്ത്രിയോട് വിശദീകരണം തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ശുദ്ധിക്രിയ നടത്തിയത് സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് ചേരാത്ത നടപടി. വിഷയത്തില്‍ തന്ത്രി 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് പത്മകുമാര്‍ പറഞ്ഞു.
യുവതികള്‍ പ്രവേശിച്ച ശേഷം തന്ത്രി മറ്റൊരു ഫോണില്‍ നിന്ന് തന്നെ വിളിച്ചിരുന്നു. ശുദ്ധിക്രിയ നടത്താന്‍ പോകുകയാണ്, അതുമാത്രമേ ഇക്കാര്യത്തില്‍ കഴിയുകയുള്ളൂ എന്നു പറഞ്ഞു. ഇക്കാര്യം ഞങ്ങള്‍ നേരത്തേ തീരുമാനിച്ചതാണ് എന്നും പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണമെന്നാണ് നിയമത്തില്‍ പറയുന്നത്. അതിനാല്‍ തന്ത്രിയോട് വിശദീകരണം തേടാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.
അതേസമയം തന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാറും രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. അതേസമയം ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്ക് എന്തവകാശമെന്നും സുനില്‍ കുമാര്‍ ചോദിച്ചു.
Post Your Comments