കോഴിക്കോട് : നിര്‍മ്മാണ മേഖലയില്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമായ സഹകരണ സ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി ക്ഷീരമേഖലയിലേക്ക് കടക്കുന്നു.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെ സംയോജിത കോള്‍ഡ് ലൈന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 കോടി രൂര ചിലവില്‍ ക്ഷീര പദ്ധതി തുടങ്ങും. ഇതിനുള്ള അനുമതി കേന്ദ്രമന്ത്രാലയത്തില്‍ നിന്നും ലഭിച്ചതായി യുഎല്‍സിസിഎസ് ചെയര്മാന് രമേശന് പാലേരി പറഞ്ഞു.
അഞ്ച് പശുക്കളെ വളര്‍ത്താന്‍ താത്പര്യമുള്ളവരെ തിരഞ്ഞെടുത്ത് ക്ഷീരസംരഭകത്വ പദ്ധതി നടപ്പാക്കും. സംഭരിക്കുന്ന പാലില്‍ 80 ശതമാനവും ക്ഷീരോത്പന്നങ്ങളാക്കി രാജ്യത്തിനകത്തും വിദേശത്തും വിപണനം ചെയ്യുന്ന സംവിധാനമാണ് ആലോചിക്കുന്നത്.
Post Your Comments