
കോഴിക്കോട്: കോഴിക്കോട് അത്തോളിക്കടുത്ത് കോളിയോട്ട് താഴത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുറ്റ്യാടി നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പേരാമ്പ്ര ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ബസുകള്‍ നേര്‍ക്ക് നേരെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments