ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാരറ്റ് ജ്യൂസ്. ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് കാരറ്റ് ജ്യൂസ്. ദിവസവും ഇത് ശീലമാക്കിയാല്‍ കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. കുട്ടികള്‍ക്ക് പച്ച കാരറ്റ് കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും കാരറ്റ് ജ്യൂസ് ഒരു പടി മുന്നിലാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാരറ്റിലുള്ള പൊട്ടാസ്യം സഹായിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോള്‍ കുറച്ച് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.
ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും ക്യാന്‍സര്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. കാരറ്റ് ആന്റി ക്യാന്‍സര്‍ ഏജന്റായി കാരറ്റ് പ്രവര്‍ത്തിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ കഴിക്കാന്‍ പറ്റിയ ജ്യൂസ് ആണ് കാരറ്റ് ജ്യൂസ്. അതുകൊണ്ട് ആരോഗ്യത്തിന് വളരെ നല്ലതാണ് ഇത്.
രോഗപ്രതിരോധ ശേഷി ഇല്ലെങ്കില്‍ അത് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു കാരറ്റ് ജ്യൂസ്. മാത്രമല്ല ഇതിലുള്ള വിറ്റാമിന്‍ എ ഹൃദയാഘാത പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും കാരറ്റിന് ഇത്രത്തോളം ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയില്ല. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളു്ന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
മസിലില്ലാത്തവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. മസിലിന്റെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നതിനും കാരറ്റ് ജ്യൂസ് സഹായിക്കുന്നുണ്ട്. ദിവസവും രാവിലെ കാരറ്റ് ജ്യൂസ് കഴിച്ചാല്‍ ഇത് മസിലിന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്തുകയും ബലം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ശാരീരികമായും മാനസികമായും ഊര്‍ജ്ജം നല്‍കുന്നു.
Post Your Comments