Latest NewsNewsLife Style

സ്കിൻ തിളക്കമുള്ളതാക്കാൻ ക്യാരറ്റ് ജ്യൂസ്…

ചര്‍മ്മത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ പരാതികള്‍ ഉന്നയിക്കാറുണ്ട്. പ്രത്യേകിച്ച് മുഖത്തെ ചര്‍മ്മം. കണ്ണകള്‍ക്ക് താഴെ കറുപ്പ്, ചുളിവുകളോ പാടുകളോ വീഴുന്നു, തിളക്കം മങ്ങുന്നു എന്നിങ്ങനെ പല പ്രശ്നങ്ങളാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും ഉന്നയിക്കാറുള്ള പരാതികള്‍.

സ്കിൻ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളും വരാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണം ഇതിലൊരു പ്രധാന ഘടകമാണ്. വലിയൊരളവ് വരെ ചര്‍മ്മത്തെ പരിപാലിക്കാനും, കേടുപാടുകള്‍ കൂടാതെ കൊണ്ടുനടക്കാനും ഭക്ഷണകാര്യങ്ങളില്‍ മാത്രം നാം ശ്രദ്ധിച്ചാല്‍ മതിയാകും.

ഇത്തരത്തില്‍ സ്കിൻ തിളക്കമുള്ളതാക്കാൻ കഴിക്കാവുന്നൊരു ജ്യൂസാണിനി പരിചയപ്പെടുത്തുന്നത്. ക്യാരറ്റും മല്ലയിലയുമാണ് ഇതിലേക്ക് ആവശ്യമായി വരുന്ന മുഖ്യചേരുവകള്‍. ആദ്യം ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഗ്രേറ്റ് ചെയ്ത് ക്യാരറ്റും അല്‍പം മല്ലിയിലയും (രുചിക്ക് അനുസരിച്ച് ചേര്‍ക്കാം. എന്തായാലും ക്യാരറ്റിന്‍റെ അതേ അളവില്‍ ആവശ്യമേയില്ല) ഒരു ചെറിയ കഷ്ണം ഇഞ്ചിയും ഒരുമിച്ച് മിക്സിയില്‍ അടിച്ചെടുക്കുക. ആദ്യം വെള്ളമോ ഐസോ ചേര്‍ക്കാത്തതിനാല്‍ തന്നെ നല്ലതുപോലെ കട്ടിയായിരിക്കും ഈ ജ്യൂസ്. ഇതിലേക്ക് പിന്നീട് വെള്ളമോ ഐസോ ചേര്‍ത്ത് അല്‍പമൊന്ന് നേര്‍പ്പിച്ചെടത്ത ശേഷം ഉപയോഗിക്കാം. അല്ലെങ്കില്‍ അരിച്ചെടുത്ത് ഇതിന്‍റെ നീര് മാത്രമായി എടുത്തും ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് നുള്ള് ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവയും രുചിക്ക് വേണ്ടി ചേര്‍ക്കാവുന്നതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button