Life Style

വയര്‍ ചാടുന്നതിന് പരിഹാരം കാണാന്‍ കാരറ്റ് ജ്യൂസ് ഇങ്ങനെ കുടിച്ച് നോക്കൂ

 

ഇന്ന് നമ്മള്‍ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കുടവയര്‍. ശരീരത്തിന് അധികം വണ്ണമില്ലെങ്കിലും വയര്‍ ചാടുന്നത് പലരും നേരിടുന്ന ഒരു വലിയ ബുദ്ധിമുട്ട് തന്നെയാണ്. അത്തരത്തില്‍ വിഷമിക്കുന്നവര്‍ പതിവായി കാരറ്റ് ജ്യൂസ് ഒന്ന് കുടിച്ചുനോക്കിയാല്‍ മതി.

ആരോഗ്യത്തിനും ശരീരത്തിനും ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് കാരറ്റ്. കാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും യുവത്വം നല്‍കുകയും ചെയ്യുന്നു.

Read Also: ഉമ്മൻചാണ്ടിയെ സമൂഹ മാദ്ധ്യമത്തിൽ അപമാനിച്ചു: മന്ത്രി പി രാജീവിന്റെ സ്റ്റാഫിനെതിരെ പരാതി

വരണ്ട ചര്‍മ്മത്തിനുള്ള അത്യുഗ്രന്‍ പ്രതിവിധി കൂടെയാണ് കാരറ്റ് ജ്യൂസ്. കൂടാതെ ചര്‍മ്മത്തിലെ പാടുകള്‍ അകറ്റാനും മെച്ചപ്പെട്ട സ്‌കിന്‍ ടോണ്‍ നല്‍കാനും ഇത് സഹായിക്കും. മെറ്റബോളിസം മെച്ചപ്പെടുത്താന്‍ കാരറ്റ് ജ്യൂസ് സഹായിക്കും.

കാരറ്റ് ശരീരഭാരം കുറക്കാന്‍ ഏറ്റവും സഹായകരമായ ഒന്നാണ്, വിറ്റാമിന്‍ എ, സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് കാരറ്റ്. കാരറ്റ് ജ്യൂസാക്കി കുടിക്കുന്നത്‌ കൂടുതല്‍ ഗുണം ചെയ്യും.

ഇതില്‍ കലോറി കുറവാണ്. അതുകൊണ്ട് തന്നെ ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ ദിവസവും കാരറ്റ് ജ്യൂസ് കുടിക്കാം. കൂടാതെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയുന്ന സവിശേഷ ഗുണങ്ങള്‍  കാരറ്റ്  ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button