ദമ്മാം : നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗം സംഘടിപ്പിച്ച മൂന്നാമത് സഫിയ അജിത്ത് സ്മാരക വോളിബാള്‍ ടൂര്‍ണമെന്റിനു ദമ്മാം അല്‍ സുഹൈമി വോളിബാള്‍ കോര്‍ട്ടില്‍ ഗംഭീര തുടക്കം. നൂറുകണക്കിന് കായികപ്രേമികളെ സാക്ഷിനിര്‍ത്തി സൗദി സാമൂഹ്യസാംസ്ക്കാരികപ്രവർത്തകൻ തലാൽ ബദറാണി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കിഴക്കന്‍ പ്രവശ്യിലെ സാമൂഹിക സാംസ്കാരിക കായിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
സംഘാടകസമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളി സ്വാഗതം ആശംസിച്ചു നവയുഗം കേന്ദ്ര കമ്മിറ്റി നേതാക്കന്മാരായ ഷാജി മതിലകം, എം എ വാഹിദ് കാര്യറ, ബെന്‍സി മോഹന്‍, ഉണ്ണി പൂച്ചെടിയൽ, കബീർ (നവോദയ), ഹനീഫ (ഐ.എം.സി.സി), ഷാജഹാൻ (പ്രവാസി), ബിനീഷ് ഭാസ്കർ (വടകര എൻ.ആർ.ഐ), നജീം ബഷീർ, സലിം കൊല്ലം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ ടീം മെമ്പര്‍മാരെ പരിചയപ്പെട്ടു.
ഫ്രണ്ട്‌സ് ദമ്മാമും, നവയുഗം ദമ്മാമും തമ്മില്‍ നടന്ന വാശിയേറിയ ഉദ്ഘാടന മത്സരത്തില്‍ ഫ്രണ്ട്‌സ് ദമ്മാം 3-1 എന്ന നിലയില്‍ വിജയിച്ചു. സ്ക്കോര്‍ 21-25, 25–20, 25–17, 25–22. അറബ്‌കോ റിയാദും,സ്പൈക്സ് ജുബൈലും തമ്മിൽ നടന്ന രണ്ടാം മത്സരത്തിൽ അറബ്‌കോ റിയാദ് 3-0 എന്ന നിലയില്‍ വിജയിച്ചു. സ്ക്കോര്‍ 25–15, 25–19, 25–13. പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകയും നവയുഗം സാംസ്‌കാരിക വേദി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ സ്മരണാര്‍ത്ഥമാണ് 2016 മുതല്‍ വോളിബാള്‍ ടൂര്‍ണമെണ്ട് സംഘടിപ്പിച്ചു വരുന്നത്.
ഉദ്ഘാടന പരിപാടിക്കും തുടര്‍ന്ന് നടന്ന മത്സരങ്ങള്‍ക്കും നവയുഗം നേതാക്കളായ ശ്രീകുമാര്‍ വെള്ളല്ലൂര്‍, ബിജു വര്‍ക്കി, ഷിബു കുമാര്‍, ദാസൻ രാഘവൻ, അരുണ്‍ ചാത്തന്നൂർ, കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍, നിസ്സാം, ലത്തീഫ്മൈനാഗപ്പള്ളി, മണിക്കുട്ടൻ, നവാസ്, ബിനുകുഞ്ഞു, തമ്പാൻ നടരാജൻ, സനു മഠത്തിൽ, സഹീർഷാ, മീനു അരുൺ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post Your Comments