Latest NewsNewsSaudi ArabiaGulf

സൗദിയില്‍ 34 വ്യാജ എന്‍ജിനീയര്‍മാര്‍ പിടിയില്‍: കര്‍ശന പരിശോധന തുടര്‍ന്ന് ഭരണകൂടം

റിയാദ്: എന്‍ജിനീയറിങ് തസ്തികക്ക് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ രാജ്യത്ത് ജോലി ചെയ്യുന്ന സ്വദേശി, വിദേശി എന്‍ജിനീയര്‍മാര്‍ കര്‍ശനമായി പാലിക്കണമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് വക്താവ് എന്‍ജി. സ്വാലിഹ് അല്‍ ഉമര്‍ പറഞ്ഞു. പ്രഫഷനല്‍ അക്രഡിറ്റേഷനോ മതിയായ യോഗ്യതകളോ ഇല്ലാതെ എന്‍ജിനീയറായി ജോലി ചെയ്ത 34 പേരെ പിടികൂടിയ വിവരം അറിയിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യവ്യാപകമായി കൗണ്‍സിലിന്റെ നിരീക്ഷണം തുടരുകയാണ്.

Read Also: തനിക്ക് എതിരെയുള്ള പീഡന പരാതിക്ക് പിന്നില്‍ സിനിമ മേഖലയില്‍ നിന്നുള്ള ഗൂഢാലോചനയെന്ന് സംശയിച്ച് നടന്‍ നിവിന്‍ പോളി

ഈ വര്‍ഷം ആയിരത്തോളം പരിശോധന സന്ദര്‍ശനങ്ങളാണ് നടത്തിയത്. ഓഫീസുകളും എന്‍ജിനീയറിങ് കമ്പനികളും സ്ഥാപനങ്ങളും പരിശോധനയ്ക്ക് വിധേയമായതില്‍ ഉള്‍പ്പെടും. 210 ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ 400 ലധികം നിയമലംഘനങ്ങളാണ് പരിശോധനാ സംഘം കണ്ടെത്തിയത്. 34 വ്യാജ എന്‍ജിനീയര്‍മാരെയാണ് പിടികൂടിയതെന്നും കൗണ്‍സില്‍ വക്താവ് പറഞ്ഞു. എന്‍ജിനീയറിങ് ജോലി ചെയ്യുന്നതിന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന സംവിധാനവും നിയമവും ലംഘിച്ചാല്‍ കര്‍ശന നടപടിയാണ്. യോഗ്യതയില്ലാതെ എന്‍ജിനീയറായി ആള്‍മാറാട്ടം നടത്തുക, പ്രഫഷനല്‍ അക്രഡിറ്റേഷന്‍ ഇല്ലാതെ എന്‍ജിനീയറിങ് ജോലി ചെയ്യുക, ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ എന്‍ജിനീയറിങ് ജോലികള്‍ ഏറ്റെടുത്ത് ചെയ്യുക തുടങ്ങിയ ലംഘനങ്ങളാണ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button