ബൈക്കുകൾക്ക് പിന്നാലെ കരുത്തൻ സ്കൂട്ടർ ഇന്ത്യൻ വിപണിയിലെത്തിക്കാൻ തയ്യാറെടുത്തു അമേരിക്കൻ കമ്പനിയായ യു.എം മോട്ടോർസൈക്കിൾസ്. 150 സിസി സ്‌കൂട്ടര്‍ ശ്രേണിയിൽ ചില്‍ എന്ന് പേരിട്ടിരിക്കുന്ന സ്കൂട്ടർ 2019 ഓഗസ്റ്റില്‍ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.
വെസ്പയെ ഓർമിപ്പിക്കും വിധമുള്ള റെട്രോ ഡിസൈനാണു വാഹനത്തിനു നൽകുക. ക്രോം ആവരണമുള്ള മിറര്‍, ബോഡിയില്‍ ക്രോം ട്രിമ്മുകള്‍, എക്‌സ്‌ഹോസ്റ്റ് കവര്‍,സീറ്റിനടിയിലും അപ്രോണിലുമായി വിശാലമായ സ്‌റ്റോറേജ് കപ്പാസിറ്റി എന്നിവ പ്രധാന പ്രത്യേകതകൾ. കൂടാതെ സുരക്ഷ കൂട്ടാൻ എ.ബി.എസ്. ബ്രേക്കിങ് സംവിധാനവും പ്രതീക്ഷിക്കാം. വെള്ള, നീല, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളില്‍ പുറത്തിറങ്ങുന്ന ചില്ലിന് അപ്രില്ല 150, വെസ്പ എന്നിവയായിരിക്കും പ്രധാന എതിരാളികൾ.
Post Your Comments