Latest NewsBikes & ScootersNewsAutomobile

ഇരുചക്ര വാഹനങ്ങളുടെ വില വർദ്ധിപ്പിച്ച് യമഹ

ഇന്ത്യയിൽ ഇരുചക്ര വാഹനങ്ങളുടെ വില വർദ്ധിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോർ ഇന്ത്യ. തിരഞ്ഞെടുത്ത ചില മോഡലുകളുടെ നിലവിലെ എക്‌സ്‌ഷോറൂം വിലയിൽ നിന്നും 500 മുതൽ 1,000 രൂപ വരെയാണ് ഉയർത്തിയത്. YZF-R15 V3.0 റേസിംഗ് ബ്ലൂ കളർ പതിപ്പിന്റെ വിലയാണ് ഉയർന്നത്. 1,46,900 രൂപ മുതൽ ഈ ബൈക്കിന്റെ വില. YZF-R15 V3.0 ന്റെ തണ്ടർ ഗ്രേ, ഡാർക്ക് നൈറ്റ് കളർ ഓപ്ഷനുകൾക്കും യഥാക്രമം 500 രൂപയും 600 രൂപയുമാണ് കൂടിയത്.

Also read : 2020 ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിക്കുമോ ? തീരുമാനമിങ്ങനെ

YZF-R15 V3.0 അടിസ്ഥാനമാക്കിയുള്ള MT-15 ന്റെ ഐസ് ഫ്ലൂ-വെർ‌മില്യൺ കളർ പതിപ്പിന് 500 രൂപ കൂടിയിട്ടുണ്ട്. മറ്റ് കളർ ഓപ്ഷനുകൾ‌ക്ക്‌ വില മാറ്റമില്ല. FZ സീരീസിന്റെ ഏറ്റവും പുതിയ മോഡലായ FZ FI, FZ S FI എന്നിവയ്ക്ക് 500രൂപ വർദ്ധിച്ചു. സ്കൂട്ടർ വിഭാഗത്തിൽ, അടുത്തിടെ അവതരിപ്പിച്ച ഫാസിനോ 125 വില ഉയർന്നിട്ടില്ല. പുതിയ റേ ZR 125, സ്ട്രീറ്റ് റാലി എന്നിവയ്ക്ക് 800 രൂപ കൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button