Latest NewsIndia

ബി.ജെ.പി ദേശീയ വക്താവ് സമ്പിത് പാത്രയ്‌ക്കെതിരെ വാറണ്ട്

ഭോപ്പാല്‍ : ബിജെപി ദേശീയ വക്താവ് സമ്പീത് പാത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് മധ്യപ്രദേശ് ചീഫ് മജിസ്‌ട്രേറ്റ് കോടതി.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ച് വാര്‍ത്താ സമ്മേളനം നടത്തിയെന്ന പരാതിയിലാണ് നടപടി. കേസില്‍ കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നീണ്ട ബിജെപി ഭരണത്തിന് അവസാനം കുറിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ അധിരകാരത്തില്‍ വന്നതിന് പിന്നാലെയാണ് സമ്പിത് പാത്രയ്‌ക്കെതിരായ കോടതി നടപടി.

ഭോപ്പാലിലെ ഒരു വ്യാപാര കെട്ടിടത്തിന് മുന്നില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button