ഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കില്‍ നിന്നും സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 50 ലക്ഷം രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി. രാജീവ് ഗാന്ധി ഫൗണ്ടേഷന് 2005 ലും 2006 ലും ചൈനയില്‍ നിന്നും പണം ലഭിച്ചതായും ബിജെപി നേരത്തെ ആരോപിച്ചിരുന്നു.
ഇതിന്മേല്‍ വിവാദം തുടരുന്ന പശ്ചാത്തലത്തിലെ പുതിയ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ്സിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.2011 ജൂലൈ എട്ടിനാണ് സാക്കിര്‍ നായിക്കിന്‍റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ 50 ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കിയത്.
ഭീതി പടർത്തി കാറപകടം, അച്ഛന്റെ കൂടിയിരുന്ന 11 കാരന്റെ തലയറ്റു റോഡിൽ വീണു
ഒരു ഡിസിബി ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് സംഭാവന നല്‍കിയതെന്ന് ബിജെപി വക്താവ് സംബിത് പത്ര വ്യക്തമാക്കുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സിയും രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവന നല്‍കിയിട്ടുണ്ടെന്ന് സംബിത് പത്ര വിശദീകരിക്കുന്നു.
Post Your Comments