ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് കഴിഞ്ഞ ഏഴ് വർഷമായി ഡൽഹിയിൽ ഒരു ആശുപത്രി പോലും പുതുതായി ആരംഭിക്കാൻ കഴിഞ്ഞില്ലെന്ന് ബിജെപി. അധികാരത്തിലേറുന്നതിന് മുൻപ് ഡൽഹിയിൽ 30,000 പുതിയ ആശുപത്രി കിടക്കകൾ ഒരുക്കുമെന്ന് വാഗ്ദാനം നൽകിയ ആളാണ് കെജ് രിവാളെന്നും സാംപിത് പത്ര ചൂണ്ടിക്കാട്ടി.
അതേസമയം പരസ്യങ്ങൾക്ക് വേണ്ടി സർക്കാർ 800 കോടിയിലധികം രൂപയാണ് ചെലവഴിച്ചതെന്നും ബിജെപി വക്താവ് സാംപിത് പത്ര ചൂണ്ടിക്കാട്ടി. ഡൽഹി സർക്കാരിന്റെ കൊറോണ പ്രതിരോധ നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടവേയാണ് സാംപിത് പത്ര ഇക്കാര്യം വ്യക്തമാക്കിയത്. പരസ്യങ്ങൾക്ക് വേണ്ടി 2015 മുതൽ കെജ് രിവാൾ സർക്കാർ ചെലവഴിച്ചത് 804.93 കോടി രൂപയാണ്.
കേന്ദ്രസർക്കാർ ഓക്‌സിജൻ വിതരണത്തിൽ വിവേചനം കാണിച്ചുവെന്ന് എന്തുകൊണ്ടാണ് ഡൽഹി സർക്കാർ ആരോപിക്കുന്നതെന്ന് മനസിലാകുന്നില്ല. ഓക്‌സിജൻ ലഭ്യമല്ലാതെ ഏതെങ്കിലും രോഗി ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അത് മനുഷ്യത്വത്തിന് നിരക്കാത്തതാണ്. അതിൽ രാഷ്ട്രീയമില്ലെന്ന് സാംപിത് പത്ര പറഞ്ഞു.
മഹാരാഷ്ട്ര ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ ഓക്‌സിജൻ വിതരണം ചെയ്യുമ്പോൾ ഡൽഹിയോട് മറ്റൊരു സമീപനം സ്വീകരിക്കുന്നതായി ആം ആദ്മി പാർട്ടി നേതാക്കൾ ആരോപിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും സാംപിത് പത്ര പറഞ്ഞു.
read also: ലോകത്തിലെ ഏറ്റവും കൂടുതൽ വാക്സിനേഷൻ ലഭിച്ച രാജ്യത്ത് കോവിഡ് കേസുകൾ ഇരട്ടി
ഡൽഹിയിൽ ഓക്‌സിജൻ ലഭ്യത ഉറപ്പിക്കാൻ കേന്ദ്രസർക്കാർ നിരവധി നടപടികളാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ദിവസം വരെയുളള കണക്ക് പ്രകാരം 1679 ടൺ ഓക്സിജനാണ് ഡൽഹിക്ക് റെയിൽവേയുടെ ഓക്‌സിജൻ എക്സ്പ്രസിലൂടെ മാത്രം എത്തിച്ചു നൽകിയത്. അതേസമയം ഡൽഹിയിൽ നടത്തിയ വ്യാപക പരിശോധനയിൽ ആം ആദ്മി എംഎൽഎ അടക്കമുള്ളവർ കരിഞ്ചന്തയിൽ ഓക്സിജൻ വിൽക്കുന്നതായി കണ്ടെത്തിയിരുന്നു.
Post Your Comments