ന്യൂഡല്‍ഹി: കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ദേവേന്ദ്ര സിങ് ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും തയ്യാറാകണം. ദേവേന്ദ്ര സിങ് ഭീകരരെ വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയ ആള്‍ മാത്രമാണെന്ന് കരുതാനാവില്ലെന്നും ലോക്‌സഭയിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.
അതിനിടെ, പോലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും രംഗത്തെത്തി. ആരുടെ പ്രേരണയിലാണ് ദേവേന്ദ്ര സിങ് ഭീകരരെ ഡല്‍ഹിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത് എന്നകാര്യം വ്യക്തമാകേണ്ടതുണ്ടെന്ന് സുര്‍ജേവാല പറഞ്ഞു. ദേവേന്ദ്ര സിങ്ങിന്റെ നീക്കത്തിനുപിന്നില്‍ അധികാരത്തിലുള്ള ആരെങ്കിലും ഉണ്ടോയെന്ന് കണ്ടെത്തണം. അദ്ദേഹം ഭീകരരെ വാഹനത്തില്‍ കടത്തിയ ആള്‍ മാത്രമാണോ അതോ വന്‍ ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിച്ചതാണോ എന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണ് എന്നകാര്യത്തില്‍ കോണ്‍ഗ്രസിന് സംശയമുണ്ടോയെന്ന് സോണിയയും രാഹുലും വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് സംബിത് പത്ര ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പാകിസ്താനെ സംരക്ഷിക്കുകയും ഇന്ത്യയെ ആക്രമിക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ബിജെപി വക്താവ് ആരോപിച്ചു.
‘കോണ്‍ഗ്രസ് ഇപ്പോള്‍ കാണിക്കുന്ന പെരുമാറ്റത്തിന് അവര്‍ക്കെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താനാണ് തോന്നിക്കുന്നത്. കോണ്‍ഗ്രസ് മിടുക്കരാണ്, ഇന്ത്യയെ അക്രമിക്കാനും, പാകിസ്ഥാനെ പിന്തുണയ്ക്കാനും’, സാംബിത് പത്ര വിമര്‍ശിച്ചു. പാകിസ്ഥാന് ഓക്‌സിജന്‍ നല്‍കി ഇന്ത്യയെ അക്രമിക്കുന്നതിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങിയിരിക്കുന്നു. അയല്‍രാജ്യത്തെ പ്രതിരോധിക്കുന്ന ചരിത്രമാണ് പ്രതിപക്ഷ പാര്‍ട്ടിക്കുള്ളതെന്നും പത്ര ആരോപിച്ചു.
‘കോണ്‍ഗ്രസിന്റെ ഈ പെരുമാറ്റത്തിന് ജനാധിപത്യപരമായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നല്‍കണം. ദിവസേന പാകിസ്ഥാനെ സുഖിപ്പിക്കുകയാണ് അവര്‍’, അമ്മയെ തന്നെ വിഴുങ്ങുന്ന പെരുമ്പാമ്പിനോടാണ് കോണ്‍ഗ്രസിനെ പത്ര ഉപമിച്ചത്
Post Your Comments