റായ്പുര്‍ : മാവോയിസ്റ്റ് ബന്ധം മൂലം ഹൈദരാബാദിലെ നാഷനല്‍ ജിയോഫിസിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍ജിആര്‍ഐ) സീനിയര്‍ ടെക്നിക്കല്‍ ഓഫിസര്‍ എം. വെങ്കട്റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ദിയോറിയില്‍ നിന്നു ഛത്തീസ്ഗഡിലെ രാജ്നന്ദന്ഗാവിലേക്കു ബൈക്കില്‍ പോകുമ്പോഴാണ് അറസ്റ്റിലായത്. മാവോയിസ്റ്റ് ലഘുലേഖകള്‍, സ്ഫോടനത്തിനു സഹായിക്കുന്ന 23 ഡിറ്റനേറ്ററുകള്‍, ലാപ് ടോപ്, ഫോണ്‍ തുടങ്ങിയവ പിടിച്ചെടുത്തതായി ഡിജിപി ജി.പി. സിങ് അറിയിച്ചു.
ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലക്കാരനാണു റാവു. മഹാരാഷ്ട്ര- ഛത്തീസ്ഗഡ് മേഖലയിലെ മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കള്‍ക്കു സ്ഫോടകവസ്തുക്കള്‍ അടക്കമുള്ള സാധനങ്ങള്‍ വെങ്കടറാവു വിതരണം ചെയ്തുവെന്ന് പോലിസിന് വിവരം ലിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .നഗരങ്ങളിലെ മാവോയിസ്റ്റു ശൃംഖല സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഏതാനും മാസങ്ങള്‍ മുന്‍പ് കീഴടങ്ങിയ കുമാര്സായ് പഹദ് സിങ്ങാണു പൊലീസിനു നല്‍കിയത്.
Post Your Comments