കോഴിക്കോട്: യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ നവംബര്‍ 15വരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസ് ഭക്ഷണം നല്‍കിയില്ലെന്നും ജയില്‍ വാര്‍ഡന്‍മാര്‍ ”മാവോയിസ്റ്റ്” എന്ന് വിളിച്ചുവെന്നും അലന്‍ കോടതിയില്‍ പരാതിപ്പെട്ടു. അതെ സമയം താഹയ്ക്ക് കടുത്ത പനി ആയതിനാല്‍ പോലീസ് കസ്റ്റഡി തീരുമാനം നാളത്തേക്ക് മാറ്റി.താഹയുടെ ഉമ്മ മുഖ്യമന്ത്രിയെ കണ്ടു.
തന്‍റെ മകന്‍ നിരപരാധിയാണെന്ന് കാട്ടി ഉമ്മ ജമീല മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പ്രശ്ന പരിഹാരത്തിനായ ആവുന്നത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ തന്നെ തങ്ങള്‍ക്കുള്ള പകുതി സങ്കടം മാറിയെന്നും ജമീല പറഞ്ഞു.അലനെ പതിനഞ്ചാം തിയതി പതിനൊന്ന് മണിവരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
സജിത മഠത്തിലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയില്‍ വനിതാ കമ്മീഷൻ ഇടപെടുന്നു
രണ്ടാം തിയതി രാത്രി പോലീസ് ഭക്ഷണം നല്‍കിയില്ലെന്നും ജയില്‍ വാര്‍ഡന്‍മാര്‍ മാവോയിസ്‌റ്റെന്ന് വിളിച്ചെന്നുമുള്ള അലന്റെ പരാതി കോടതി രേഖപ്പെടുത്തി.തനിക്കെതിരെ തെളിവുകളില്ലാത്തതിനാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഉപയോഗിച്ച് ഭീകരവാദി ആക്കാന്‍ ശ്രമിക്കുകയാണെന്ന് അലന്‍ മാധ്യമങ്ങളോടു പറഞ്ഞു.കുറ്റം സമ്മതിച്ചിട്ടില്ലെന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ താഹ പറഞ്ഞു.
Post Your Comments