ഗുവഹാട്ടി: കമ്മ്യൂണിസ്റ്റുകള്‍ മുഗളന്മാരെ പോലെയാണെന്ന് തിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. മുഗളന്മാരെ പോലെ ഇന്ത്യന്‍ സംസ്കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കുകയാണ് കമ്യൂണിസ്റ്റുകളുടെ ലക്ഷ്യം. അതേസമയം ത്രിപുരയില്‍ അവരുടെ പദ്ധതി നടപ്പിലാവഞ്ഞത് ഇടതുഭരണത്തെ സംസ്ഥാനത്ത് നിന്ന് നീക്കാനായതിനാലാണെന്നും ബിപ്ലബ് പറഞ്ഞു.
അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജന സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ബിപ്ലബ് ഇക്കാര്യം പറഞ്ഞത്. ത്രിപുര കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിക്കുകയും പൗരാണിക ഭാരത സംസ്കാരത്തെ പിന്തുടരാന് തീരുമാനിക്കുകയും ചെയ്തുവെന്ന് ബിപ്ലബ് പറഞ്ഞു.
ജനങ്ങളുടെ കഴുത്ത് ഞെരിച്ച് അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് കമ്യൂണിസ്റ്റുകളുടെ അജണ്ട. കമ്യൂണിസ്റ്റുകളുടെ വിജയം കാണാത്ത ലക്ഷ്യമായിരുന്നു ലോകം മുഴുവന്‍ ചുവപ്പിക്കുക. എന്നാല്‍ രാജ്യത്തെ കാവിപുതപ്പിക്കലല്ല ബിജെപിയുടെ ലക്ഷ്യമെന്നും ബിപ്ലബ് പറഞ്ഞു.
Post Your Comments