Latest NewsNewsIndia

പുരുഷന്മാരെ ലേലം വിളിച്ച് സ്വന്തമാക്കുന്ന യുവതികൾ: ഇന്ത്യയിലെ ഈ ഗ്രാമത്തിലെ മേളയിൽ പങ്കെടുക്കാനെത്തുന്നത് നിരവധി പേർ

ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് പുരുഷന്മാരെ ലേലം വിളിച്ച് സ്വന്തമാക്കാൻ സാധിക്കും. ബീഹാറിലെ മധുബനി ജില്ലയിലെ മാർക്കറ്റിലാണ് പുരുഷന്മാരെ ലേലത്തിന് വെയ്ക്കുന്നത്. ഇതിനെ പ്രാദേശികമായി വരന്റെ മാർക്കറ്റ് അല്ലെങ്കിൽ സൗരത് സഭ എന്ന് വിളിക്കുന്നു. സ്ത്രീകളും അവരുടെ കുടുംബങ്ങളും ചേർന്ന് അവരുടെ ഇഷ്ടത്തിനനുസരിച്ച് മാർക്കറ്റിൽ നിന്ന് വരനെ തിരഞ്ഞെടുക്കുന്നു. 700 വർഷം പഴക്കമുള്ള ആചാരമാണ് ഇപ്പോഴും ഇവിടെയുള്ളവർ പിന്തുടരുന്നത്.

വരനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് വധുവിന്റെ കുടുംബം വരന്റെ യോഗ്യത, കുടുംബ പശ്ചാത്തലം, ജനന സർട്ടിഫിക്കറ്റ് പോലുള്ള പ്രായ തെളിവുകൾ, വരന്റെ മറ്റ് രേഖകൾ എന്നിവ പരിശോധിക്കുന്നു. ഒരു സ്ത്രീ ഒരു പുരുഷനെ ഇഷ്ടപ്പെടുകയും വിവാഹത്തിന് സമ്മതം ആണെന്ന് അറിയുകയും ചെയ്‌താൽ, ആ പുരുഷന്റെ കുടുംബവുമായി സംസാരിച്ച് കാര്യങ്ങൾ വേഗത്തിൽ നടത്തും.

Also Read: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമനം: ന്യായീകരണ നിലപാടിൽ മലക്കം മറിഞ്ഞ് പ്രിയ വർഗീസ്

പ്രാദേശിക ഐതിഹ്യങ്ങൾ അനുസരിച്ച്, കർണാട് രാജവംശത്തിലെ രാജാ ഹരി സിംഗ് ആണ് ഈ പാരമ്പര്യം ആരംഭിച്ചത്. ഈ ആചാരത്തിന്റെ ഉദ്ദേശ്യം വ്യത്യസ്ത ഗോത്രങ്ങളിൽ വിവാഹം കഴിക്കുകയും വിവാഹങ്ങൾ സ്ത്രീധനരഹിതമാക്കുകയും ചെയ്യുക എന്നതായിരുന്നു. വരനും വധുവും തമ്മിൽ ഏഴു തലമുറകളായി രക്തബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ ഈ പ്രദേശത്ത് വിവാഹം അനുവദനീയമല്ല.

മേള നടക്കുന്നതും വലിയ ആഘോഷമായിട്ടാണ്. ഈ മേളയിൽ എല്ലാ മതത്തിലും ജാതിയിലും പെട്ട ആളുകൾക്ക് പങ്കെടുക്കാം. തുടർന്ന് പെൺകുട്ടി അവൾക്ക് ഇഷ്ടമുള്ള വരനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയർന്ന വിലയിൽ ലേലം വിളിക്കുന്നവര്‍ക്ക് അയാളെ വരനായി ലഭിക്കുന്നു. ശേഷം വീട്ടുകാരുമായി സംസാരിച്ച് ഇവരുടെ വിവാഹം നടത്തുന്നു. ആയിരക്കണക്കിന് ആൺകുട്ടികളും പെൺകുട്ടികളും എല്ലാ വർഷവും ഈ മേള സന്ദർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button