ഡൽഹി: സ്വാമി വിവേകാനന്ദന്റെ ലോക പ്രശസ്തമായ ചിക്കാഗോ പ്രസംഗത്തിന്റെ 129ാം വാര്‍ഷികത്തില്‍ അനുസ്മരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സംസ്‌കാരത്തിന്റെ ഒരു നേര്‍ക്കാഴ്ച ലോകത്തിന് നല്‍കിയ പ്രസംഗമായിരുന്നു അത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. 1893 സെപ്റ്റംബര്‍ 11നാണ് യു.എസിലെ ചിക്കാഗോയില്‍ നടന്ന ലോകമത പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ ലോക പ്രശസ്തമായ പ്രസംഗം നടത്തിയത്.
സെപ്തംബര്‍ 11ന്, സ്വാമി വിവേകാനന്ദനുമായി പ്രത്യേക ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു. ‘1893 ല്‍ ഈ ദിവസമാണ് അദ്ദേഹം ചിക്കാഗോയില്‍ തന്റെ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊന്ന് നടത്തിയത്. അദ്ദേഹത്തിന്റെ പ്രസംഗം ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ധാര്‍മ്മികതയുടെയും ഒരു നേര്‍ക്കാഴ്ച ലോകത്തിന് നല്‍കി,’ മോദി വ്യക്തമാക്കി. ഇതോടൊപ്പം, സ്വാമി വിവേകാനന്ദന്റെ വിഖ്യാത പ്രസംഗവും പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ചു.
Post Your Comments