വയനാട് : പുലിയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നാഗർഹോള കടുവ സങ്കേതത്തിലെ ബൈരക്കുപ്പയിൽ വിറക് ശേഖരിക്കാൻ വനത്തിൽ പോയ ആദിവാസി യുവാവ് മധു(28) വാണ് മരിച്ചത്. മൃതദേഹത്തിലെ ഒരു കയ്യും കാലും നഷ്ടപ്പെട്ടു. തലയും വേർപെട്ടു. പുലിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു.
ബൈരക്കുപ്പ–മൈസൂരു റൂട്ടിലെ ആനമാളത്താണ് സംഭവം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് വീടിനടുത്ത് വനത്തിലേക്ക് കയറിയ മധു രാത്രിയും മടങ്ങിയെത്താത്തതിനെ തുടർന്ന് കോളനിക്കാർ ഇന്നലെ രാവിലെ മുതൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്. വനത്തിൽ നടത്തിയ തിരച്ചിലിനിടെ പുലിയുടെ മുരൾച്ച കേട്ട് അന്വേഷിക്കാൻ പോയവർ മരത്തിൽ കയറിയിരുന്നു.
Post Your Comments