പമ്പ : മലകയറാനെത്തിയ ‘മനിതി’ സംഘത്തിന്റെ വഴി തടഞ്ഞ് നാമജപ പ്രതിഷേധം. മനിതി സംഘം നടക്കുന്ന വഴിയില്‍ കുത്തിയിരുന്നാണ് നാമജപ പ്രതിഷേധം. പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്ന് ശരണം വിളിക്കുകയാണ്. സ്ഥലത്ത് ചെറിയ തോതിലുള്ള സംഘര്‍ഷ സാധ്യതയും ഉടലെടുത്തിട്ടുണ്ട്. ഇക്കാര്യം പൊലീസ് മനിതി സംഘത്തെ അറിയിച്ചു. എന്നാല്‍ അയ്യപ്പ ദര്‍ശനത്തിന് ശേഷം മാത്രമേ മടങ്ങി പോകു എന്ന് യുവതികള്‍ വ്യക്തമാക്കി. പ്രതിഷേധക്കാര്‍ എത്രനേരം കുത്തിയിരിക്കുമോ അത്രയും നേരം കാത്തിരിക്കാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചു. പൊലീസ് സംരക്ഷണമൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും യുവതികള്‍ വ്യക്തമാക്കി.
പമ്ബയിലെത്തിയ മനിതി സംഘം സന്നിദാനത്തേക്ക് നടന്നു കയറുകയായിരുന്നു. കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിനിടെ ഇവരുടെ ഇരുമുടി കെട്ട് നിറയ്ക്കാന്‍ പൂജാരിമാര്‍ തയ്യാറായില്ല. ഇതോടെ സ്വയം ഇരുമുടി കെട്ട് നിറച്ച ശേഷമാണ് മനിതി സംഘം വലിയ നടപന്തലിലേക്ക് യാത്ര തുടരുന്നത്. തമിഴ് നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്ബയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്ബയിലെത്തിയത്. പതിനൊന്നംഗ സംഘമാണ് പമ്ബയിലെത്തിയത്. ഇവരില്‍ ആറുപേര്‍ മാത്രമേ പതിനെട്ടാംപടി കയറുവെന്ന് മനിതി പ്രതിനിധി സെല്‍വി വ്യക്തമാക്കി.
Post Your Comments