കോട്ടയം: മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകള്‍ ശബരിമല കയറാനെത്തുകയാണ്. പല സംഘങ്ങളായി കോട്ടയത്ത് എത്തിച്ചേര്‍ന്ന ശേഷം ഒരുമിച്ച് മല കയറാനാണ് തീരുമാനം. ഒഡീഷ. ഛത്തീസ്ഗഡ്, കര്‍ണാടക, ചെന്നൈ, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളുടെ സംഘം കോട്ടയത്തേക്ക് തിരിച്ചുകഴിഞ്ഞു.
അതേസമയം എന്തുവന്നാലും ഇവരെ മലകയറാന്‍ അനുവദിക്കില്ലെന്ന നിലപാട് തന്നെയാണ് ഹിന്ദു ഐക്യ വേദിയടക്കമുള്ള ഹൈന്ദവ സംഘടനകള്‍ പങ്കുവയ്ക്കുന്നത്. തൃപ്തി ദേശായിയുടെ സംഘത്തെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കാതെയുള്ള നാമ ജപ പ്രതിഷേധം പോലെയുള്ള പ്രക്ഷേഭം സംഘടിപ്പിക്കാനാണ് നീക്കം. എന്തുവന്നാലും മല കയറുമെന്ന നിലപാടാണ് മനിതി സംഘടന പ്രതിനിധികള്‍ പങ്കുവയ്ക്കുന്നത്.
ഇതുവരെ എത്തിയവരൊക്കെ മല കയറാതെ മടങ്ങിയതു പോലെ മനിതി സംഘവും മടങ്ങുമെന്ന് കെ പി ശശികല പ്രതികരിച്ചു. അയ്യപ്പന് തന്നെ ഇവരെ മടക്കി അയക്കാനുള്ള വഴി കാണും.നാമ ജപ പ്രതിഷേധത്തിലൂടെ ഇവരെ തടയുമെന്നും ആരും മല കയറില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Post Your Comments