Health & Fitness

വഴിയരികിലെ കരിമ്പിന്‍ ജ്യൂസ് അപകടകാരി; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

കാസര്‍ഗോഡ്: വഴിയരികില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന കരിമ്പിന്‍ ജ്യൂസ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യയോഗ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യയോഗ്യമായ വെള്ളത്തിന്റെ പി എച്ച് മൂല്യം 7 ആണ്. എന്നാല്‍ ഇത്തരം ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസിന്റെ പി എച്ച് മൂല്യം നാലാണ് ഇതിനെ തുടര്‍ന്നാണ് നടപടി. കാഞ്ഞങ്ങാട് നഗരസഭാ നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഇതിനെത്തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളില്‍ ജ്യൂസ് വില്‍പ്പന നിരോധിച്ചു.

സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇത്തരത്തിലുള്ള ജ്യൂസ് വില്‍പ്പന കൂടുന്നുണ്ട്. മിക്ക സ്ഥലങ്ങളിലും നില്‍ക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവര്‍ക്ക് ആവശ്യത്തിന് കരിമ്പും ഐസും എത്തിച്ചു നല്‍കുന്നത് കരാറുകാരാണ്. കൃത്യമായ സംവിധാനങ്ങളില്ലാതെ സൂക്ഷിക്കുന്ന ഐസുകള്‍ സാവധാനമാണ് അലിയുന്നത്. ഇതിനു കാരണം അതില്‍ ചേര്‍ക്കുന്ന വസ്തുക്കളാണ്. ഇവയാണ് ഐസിനെ ഭക്ഷ്യയോഗ്യമല്ലാതാക്കി മാറ്റുന്നത്. എന്നാല്‍ ജ്യൂസ് വില്‍ക്കാന്‍ ലൈസന്‍സുള്ള കടകളിലെ ഐസ് പ്രശ്‌നമില്ലെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button