UAELatest News

നീന്തൽ കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

റാസല്‍ ഖൈമ: നീന്തൽ കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. റാസല്‍ ഖൈമയിലാണ് സംഭവം. സൈഫ് മുഹമ്മദ് സയീദ് ആണ് മരിച്ചത്. അബൂദാബിയില്‍ നിന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി.

കുട്ടികൾ നീന്തൽ കുളത്തിൽ കളിക്കുന്നതിനിടയിലാണ് കുട്ടി മുങ്ങിമരിച്ചത്. പിതാവാണ് ആദ്യം കുട്ടിയെ കണ്ടത്. പിതാവ് വിളിച്ചറിയിച്ച ഉടനെ തന്നെ ഡോക്ടര്‍മാരുടെ സംഘവും ആംബുലന്‍സും സ്ഥലത്തെത്തി. കുട്ടിയെ ഉടനെ ഷെയ്ഖ് ഖലീഫ ആശുപത്രിയിലേയ്ക്ക് എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് മൃതദേഹം ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button