പട്ടേല്‍ പ്രതിമയിലൂടെ രാജ്യത്തെ വിനോദസഞ്ചാര മേഖലയില്‍ വൻ സാമ്പത്തിക നേട്ടം. രാജ്യത്തെ മുന്‍നിര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരു മാസത്തിനുളളില്‍ 2.79 ലക്ഷം പേരാണ് പട്ടേല്‍ പ്രതിമ കാണാന്‍ എത്തിയത്. കൂടാതെ ടിക്കറ്റ് വില്പനയിലൂടെ 6.38 കോടി വരുമാനം ലഭിച്ചു എന്നാണ് സൂചന. ഗുജറാത്തിലെ നര്‍മദ നദി തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടേല്‍ പ്രതിമ 2989 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143ാം ജന്മദിനത്തിലാണ് സ്റ്റാച്ചു ഓഫ് യുണിറ്റി അനാച്ഛാദനം ചെയ്തത്. 153 മീറ്റര്‍ ആണ് പ്രതിമയുടെ ഉയരം.
Post Your Comments