ഇന്ത്യയുടെ ഏകതാപ്രതിമയായ ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമാ സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് വരുമാനത്തില്‍ കോടികളുടെ തിരിമറി നടന്നതായി പൊലീസ്. ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തില്‍ 5.24 കോടി ബാങ്കിലേക്കെത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പട്ടേല്‍ പ്രതിമയുടെ ടിക്കറ്റ് വരുമാനം കൈകാര്യം ചെയ്യുന്ന ഏജന്‍സിയിലെ ചില ജീവനക്കാരാണ് തിരിമറിയ്ക്കു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.പണം ശേഖരിക്കുന്ന ഏജന്‍സി ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് ലഭിച്ച 5.24 കോടി രൂപ ബാങ്കില്‍ നിക്ഷേപിക്കാതെ നവംബര്‍ 2018, മാര്‍ച്ച് 2020 കാലയളവില്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പണം പിരിക്കാനും പിരിച്ച തുക അടുത്ത ദിവസം ബാങ്കില്‍ നിക്ഷേപിക്കാനും ഈ ഏജന്‍സിയെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്.
എന്നാല്‍ പരിശോധനയില്‍ വെട്ടിപ്പ് ബോധ്യപ്പെട്ടതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.’രണ്ട് അക്കൗണ്ടുകളിലായി പണം നിക്ഷേപിക്കണമെന്നായിരുന്നു നിര്‍ദേശം. ആ പണത്തിലാണ് കൃത്രിമം നടത്തിയത്. എന്നാല്‍ ആരൊക്കെയാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമല്ല. അന്വേഷണം നടക്കുന്നു. ഏജന്‍സിയുടെ നിരവധി രേഖകള്‍ പരിശോധിക്കേണ്ടതുണ്ട്, ഉടന്‍ പ്രതികളെ പിടികൂടും നര്‍മദയ ഡി.എസ്.പി വാണി ദുധാത്ത് പറഞ്ഞു.
പീനല്‍കോഡിലെ 406, 420, (വിശ്വാസ വഞ്ചന), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. രണ്ട് ബാങ്ക് അക്കൗണ്ടുകളാണ് പട്ടേല്‍ പ്രതിമയുടെ മാനേജ്‌മെന്റിനുണ്ടായിരുന്നത്. പ്രതിമയ്ക്ക് ടിക്കറ്റ് വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന വരുമാനം ബാങ്കില്‍ എത്തിക്കാന്‍ ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു.
ഈ ഏജന്‍സിയിലെ ജീവനക്കാരാണ് കോടികളുടെ തിരിമറി നടത്തിയതെന്ന് പൊലീസ് പറയുന്നു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും തട്ടിപ്പിന്റെ ഉത്തരവാദിത്വം ബാങ്കിനോ ഏജന്‍സിക്കോ ആണെന്നും പട്ടേല്‍ പ്രതിമയുടെ മാനോജുമെന്റ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. പണം ശേഖരിക്കുന്ന ഏജന്‍സി ജീവനക്കാരെ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
Post Your Comments