Latest NewsKerala

നിപ്പ പനി: വ്യാജ പ്രചരണം നടത്തിയ ഒരാള്‍ക്കെതിരെ കേസ്

നിലവിൽ ജില്ലയിൽ ഗുരതരമായ രോഗങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല

പാലക്കാട്: പാലക്കാട് ജില്ലയില്‍ നിപ്പ ബാധയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ ആള്‍ക്കെതിരെ കേസ്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണാണ് കേസെടുത്തിരിക്കുന്നത്. സുമേഷ് ചന്ദ്രന്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

പാലക്കാട്ട് നിപ്പ ബാധിച്ച് രണ്ടുപേര്‍ ചികിത്സയിലാണെന്ന് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ കോഴിക്കോട്ട് നിന്നെത്തിച്ച ഇറച്ചി കോഴികളില്‍ നിന്നാണ് രോഗം ബാധിച്ചതെന്നും ഇയാള്‍ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

അതേസമയം നിലവില്‍ ജില്ലയില്‍ ഗുരതരമായ രോഗങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിച്ചതെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button