മുംബൈ: ഫോബ്സ് മാഗസിന്റെ ഈ വര്‍ഷത്തെ ലോക സമ്പന്നരുടെ പട്ടികയില്‍ ഇടം നേടി ബോളിവുഡ് താരറാണി ദീപിക പദുക്കോണും. ഇതോടെ ഇന്ത്യയില്‍ ഈ സ്ഥാനത്തു വരുന്ന ആദ്യ വനിത എന്ന സ്ഥാനം അവര്‍ക്കു ലഭിച്ചു. ആദ്യ അഞ്ചു പേരില്‍ നാലാം സ്ഥാനമാണ് ദീപികയ്ക്ക്.സിനിമയുടെയും മറ്റു പരസ്യങ്ങളുടെ പ്രതിഫലവും ഒക്കെയായി 112.8 കോടിയാണ് ദീപികയുടെ ഒരു വര്‍ഷത്തെ വരുമാനം.
ഫോബ്സ് മാസിക പുറത്തു വിട്ട പട്ടിക പ്രകാരം ആദ്യ 100 പേരില്‍ 18 വനിതകളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 21 ആയിരുന്നു. ദീപികയെ കൂടാതെ ആലിയ ബട്ട്, അനുഷ്ക ശര്‍മ്മ, കത്രീന കൈഫ്, പി വി സിന്ധു, സൈന നേവാള്‍ തുടങ്ങിയവരും ഇന്ത്യയിലെ 100 സമ്ബന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന വനിതകളാണ്.
സമ്ബന്നരില്‍ സല്മാന് ഖാനാണ് ഒന്നാമന്. 253.25 കോടിയാണ് സല്‍മാന്റെ ഒരു വര്‍ഷത്തെ ആസ്തി. അടുപ്പിച്ച 3 വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് സല്മാന്. 228.09 കോടിയുടെ ആസ്തിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്.
18 കോടി രൂപയുടെ സമ്പാദ്യവുമായി 49-ാം സ്ഥാനത്താണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. 15.17 കോടി രൂപയുടെ സമ്പാദ്യവുമായി 69-ാം സ്ഥാനമാണ് നയൻതാരയ്ക്ക്. തെന്നിന്ത്യയിൽനിന്ന് പട്ടികയിൽ ഇടംപിടിച്ച ഏക വനിതയും നയൻതാര തന്നെയാണ്.
Post Your Comments