കറാച്ചി: ചെക്ക് റിപ്പബ്ലിക്കില്‍ ഒട്ടേറെ ബ്രാന്‍ഡുകള്‍ക്ക് മോഡലായ തെരേസ ഹുലുസ്കോവ എന്ന ഇരുപത്തിനാലുകാരി മോഡലിങ്ങിലൂടെ വലിയ സമ്പത്ത് നേടാമെന്ന മോഹത്തോടെയാണ് പാക്കിസ്ഥാനിലേക്ക് വിമാനം കയറിയത്. എന്നാല്‍ അവിടെ അവരെ കാത്തിരുന്നത് പ്രമുഖ ബ്രാന്‍ഡുകളുടെ അവസരങ്ങള്‍ക്ക് പകരം കല്‍തുറങ്കായിരുന്നു . 8 കിലോയോളം വരുന്ന ഹെറോയിനാണ് ഇവര്‍ കെെയ്യില്‍ കരുതിയിരുന്ന പ്രതിമയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എന്നാല്‍ തെരേസ കുറ്റം നിഷേധിച്ചു. അവര്‍ പറയുന്നത് മയക്ക് മരുന്ന് ഒളിപ്പിച്ചിരുന്ന പ്രതിമ ഒരാള്‍ തനിക്ക് സമ്മാനമായി നല്‍കിയതായിരുന്നുവെന്നും താന്‍ ചതിക്കപ്പെട്ടുമെന്നാണ് .
മാഞ്ചസ്റ്ററില്‍ വെച്ച് പാക്കിസ്ഥാനിയായ ഒരാളെ പരിചയപ്പെട്ടിരുന്നു . ആ വ്യക്തിക്ക് പാക്കിസ്ഥാനില്‍ വലിയ സ്വാധീനമുണ്ടെന്നും വിചാരിച്ചാല്‍ പ്രമുഖ ബ്രന്‍ഡിന്‍റെ മോഡലാക്കാന്‍ കഴിയുമെന്നും തെറ്റിദ്ധരിപ്പിച്ചു.തുടര്‍ന്ന് പ്രതിമകള്‍ സമ്മാനമായി നല്‍കുകയായിരുന്നു. ഇവിടെ എത്തിയപ്പോളാണ് താന്‍ ചതിക്കപ്പെട്ടതെന്ന് മനസിലാക്കിയത്. പാക്കിസ്ഥാനില്‍ നിന്ന് അയര്‍ലാന്‍റിലേക്ക് പോകവേയാണ് കസ്റ്റംസ് തേരേസയെ പിടികൂടിയത്. ഇപ്പോള്‍ തെരേസ ജാമ്യത്തിലാണ്. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.
Post Your Comments