പറക്കുന്നതിനിടെ പാക് വിമാനം അപ്രത്യക്ഷമായത് 50 മിനിറ്റ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ഫ്ലൈറ്റ് പികെ 786 ആണ് റേഡിയോ സമ്പർക്കം നഷ്ടപ്പെട്ട് പറന്നത്. എന്നാൽ 50 മിനിറ്റോളം റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം കൃത്യസമയത്ത് ഇസ്‌ലാമാബാദിലെത്തി. സിഗ്നൽ നഷ്ടപ്പെട്ട വിമാനത്തിന് അകമ്പടിയായി യുദ്ധവിമാനങ്ങൾ വരെ പറക്കേണ്ടി വന്നു. ജർമ്മൻ വ്യോമാതിർത്തിയിൽ വെച്ചാണ് എടിസിക്ക് ആദ്യം ഫ്ലൈറ്റ് പികെ 786 മായുള്ള ബന്ധം നഷ്ടപ്പെട്ടത്. സിഗ്നൽ നഷ്ടപ്പെട്ട പാക്ക് വിമാനം അതിർത്തിയിലേക്ക് പ്രവേശിച്ചതോടെ ചെക്ക് യുദ്ധവിമാനങ്ങൾ കൂടെ പറന്നു. വഴി കാണിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്.
Read also: മുഖം മിനുക്കി സാമ്ന !ശിവസേനയുടെ മുഖപത്രത്തിന് ഇന്ന് മുതൽ പുതിയ എഡിറ്റർ
റേഡിയോ ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ഒന്നിലധികം എടിസി ശ്രമങ്ങളോട് ഫ്ലൈറ്റ് പികെ -786 ന്റെ ക്രൂ പ്രതികരിച്ചില്ല. കോക്ക്പിറ്റിൽ എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് പ്രതികരണം ലഭിക്കാത്തതെന്നും ഇപ്പോഴും അറിവായിട്ടില്ല. വിമാനം ഒന്നിലധികം എടിസി പ്രദേശങ്ങൾക്കിടയിലൂടെ കടന്നുപോകുന്നതും രണ്ട് വ്യത്യസ്ത സെറ്റ് യുദ്ധവിമാനങ്ങൾ അകമ്പടി പോകുന്നതും വലിയ സുരക്ഷാ വീഴ്ച തന്നെയാണ്.
Post Your Comments