ദില്ലി: ദില്ലിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ 48 കോടിയോളം വില മതിക്കുന്ന ഹെറോയിനുമായി ഒരു ആഫ്രിക്കന്‍ സ്വദേശിയും മ്യാന്‍മാറില്‍ നിന്നുള്ള സ്ത്രീയുമുള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. കൊറിയര്‍ സര്‍വീസ് ഉപയോഗപ്പെടുത്തിയാണ് സംഘം മയക്കുമരുന്ന് കള്ളക്കടത്ത് നടത്തി വന്നിരുന്നത്.
ഈ മാസം ആദ്യം കൊറിയര്‍ വഴിയെത്തിയ 970 ഗ്രാം ഹെറോയിനടങ്ങിയ പാഴ്സല്‍ എന്‍സിബി ( നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ) പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വന്‍ മയക്ക് മരുന്ന് സംഘത്തെപ്പറ്റി സൂചന ലഭിച്ചത്. ഇതോടെ മയക്കുമരുന്ന് വ്യാപാര കണ്ണികളെ കണ്ടെത്താന്‍ എന്‍സിബി ഡമ്മി പാഴ്സല്‍ പകരമയച്ച് കെണിയൊരുക്കുകയായിരുന്നു.
Post Your Comments