ന്യൂഡല്‍ഹി: സി.എന്‍.എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്റര്‍ ആര്. രാധാകൃഷ്ണന് നായര്‍ (54) അന്തരിച്ചു. ചികിത്സയിലിരിക്കേ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
തിരുവന്തപുരം സ്വദേശിയായ അദ്ദേഹം കേരളയൂണിവേഴ്സിറ്റിയില് നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1990ലാണ് മാധ്യമ രംഗത്തെത്തുന്നത്. യുഎന്‍ഐ, സിഎന്‍ബിസി എന്നീ മാധ്യമസ്ഥാപനങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ന്യൂസ് 18ന്റെ മാനേജിങ് എഡിറ്ററാകുന്നത്.
മൃതദേഹം ഉച്ചക്ക് 12 മുതല്‍ മൂന്ന് മണിവരെ ഇന്ദിരാപുരത്തെ വസതിയില്‍ (സി 1041 ഗൗര്‍ ഗ്രീന്‍ അവന്യൂ ) പൊതു ദര്‍ശനത്തിന് വെക്കും. നാളെ തിരുവനന്തപുരം പട്ടത്തുള്ള വസതിയല്‍ പൊതുദര്‍ശനത്തിന് വച്ചശേഷം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും. ഭാര്യ ജോതി നായര്‍, ആദായനികുതി വകുപ്പ് ഓഫീസര്‍, ദല്‍ഹി. മക്കള്‍ കാര്‍ത്തിക, കീര്‍ത്തന.
Post Your Comments