Latest NewsIndia

കേന്ദ്ര സര്‍ക്കാര്‍ ടോള്‍ പിരിവ് നവീകരിക്കുന്നു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ദേശീയ പാതകളിലെ ടോള്‍ പിരിവ് നയം നവീകരിക്കുന്നു. യാത്ര ചെയ്യുന്ന ദൂരത്തിന് മാത്രം ടോള്‍ നല്‍കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ പദ്ധതിയിടുന്നത്. നിലവില്‍ രണ്ട് ടോള്‍ പ്ലാസകള്‍ക്കിടയിലുള്ള ദൂരത്തിന് മുഴുവന്‍ ടോള്‍ അടയ്‌ക്കേണ്ടുന്ന രീതിക്ക് പകരമാണിത്. 60 കി.മി ഇടവിട്ടാണ് നിലവില്‍ ടോള്‍ പ്ലാസകളുള്ളത്. വളരെക്കുറച്ച് ദൂരം സഞ്ചരിക്കുന്നവരും ഈ ദൂരത്തിന് മുഴുവനായി തുക അടയ്‌ക്കേണ്ടി വരുന്നു.

മൂന്ന് മാസത്തിനകം പുതിയ നയം നവീകരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. അതേസമയം നഗരങ്ങള്‍ക്ക് പുറത്ത് ടോള്‍ പ്ലാസകള്‍ നിര്‍മ്മിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനും നാല് വരിയില്‍ താഴെയുള്ള പാതകളിലും ടോള്‍ പിരിവ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണിതെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button