ന്യൂയോര്‍ക്ക്: യുഎസില്‍ വിദേശ പഠനത്തിന് എത്തുന്നവരില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നുളളവരെന്ന് കണക്കുകള്‍. ചെെനയാണ് ആദ്യസ്ഥാനത്ത്. ചെെന കഴിഞ്ഞാല്‍ ജനസംഖ്യയിലെന്നത് പോലെ തന്നെ രണ്ടാമത് നില്‍ക്കുന്നത് ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് (2017 – 18) 1. 96 ലക്ഷം ഇന്ത്യക്കാരാണ് യുഎസില്‍ ഉപരിപഠനത്തിനായി എത്തിയത്. ഇത് ഏകദേശം യുഎസിലെ മൊത്തം വിദ്യാര്‍ത്ഥികളുടെ 17.9 ശതമാനം വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ കണക്കനുസരിച്ച് മുന്‍വര്‍ഷത്തേക്കാള്‍ 5.4 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതായിട്ടാണ് കാണിക്കുന്നത്. 363,341 പേരാണ് ചെെനയില്‍ നിന്ന് ഉപരിപഠനം തേടി യുഎസിലേക്ക് ചേക്കേറിയത്.
Post Your Comments