അരിസോണ: യുഎസ് വ്യോമസേന ഉദ്യോഗസ്ഥന് മാനഗംഭപ്പെടുത്തിെയന്ന് വെളിപ്പെടുത്തി അരിസോണ സെനറ്റർ മാർത്താ മെക്ക് സാലി. യുദ്ധത്തിൽ പോർവിമാനം പറത്തിയ ആദ്യ യുഎസ് വനിതാ പൈലറ്റായ മാർത്തയാണ് ഉദ്യോഗസ്ഥനെതിരെ രംഗത്തു വന്നിരിക്കുന്നത്.
സൈന്യത്തിൽ ജോലി ചെയ്തിരുന്ന സമയത്താണ് പീഡനത്തിനു ഇരയായതെന്നും എന്നാല്‍ നിലവിലെ സംവിധാനത്തിൽ വിശ്വാസം ഇല്ലാതിരുന്നതിനാലും നാണക്കേട് തോന്നിയതിനാലും താന്‍ സംഭവത്തെക്കുറിച്ച് പരാതിപ്പെടാതിരുന്നതെന്നും സാലി പറഞ്ഞു. സെനറ്റ് ആംഡ് സർവീസ് സബ് കമ്മിറ്റി മുന്‍പാകെയായിരുന്നു മാര്‍ത്തയുടെ വെളിപ്പെടുത്തല്‍.
26 വർഷത്തെ സേവനത്തിനു ശേഷം 2010ലാണ് മാര്‍ത്ത് യുഎസ് വ്യോമസേനയിൽ നിന്നും വിരമിച്ചത്. നേരത്തേയും താന്‍ ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മാർത്ത വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ 17-ാം വയസ്സില്‍ അത്ലറ്റിക് പരിശീലകന് കഴിഞ്ഞ വര്‍ഷം മാര്‍ത്ത വാൾസ്ട്രീറ്റ് ജേർണലിനോട് വെളിപ്പെടുത്തിയിരുന്നു.
Post Your Comments