വാഷിങ്ടണ്‍ ഡിസി: ഡൊണള്‍ഡ് ട്രംപ് ജഡ്ജിയായി നാമനിര്‍ദേശം ചെയ്ത ഇന്ത്യന്‍ വംശജക്കെതിരെ വിമര്‍ശനം രൂക്ഷം. വാഷിങ്ടണ്‍ ഡിസിയിലെ അപ്പീല്‍ കോടതി ജഡ്ജിയായി നിയമിക്കാനിരുന്ന പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ അഭിഭാഷക നിയോമി റാവു (45) വിനെനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയോമി എഴുതിയൊരു കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
‘ബലാത്സംഗം തടയുന്നതിന് സ്ത്രീകള്‍ അവരുടെ പെരുമാറ്റം മാറ്റണം’ എന്ന് നിര്‍ദ്ദേശിക്കുന്നതായിരുന്നു കുറിപ്പ്. നിയോമി സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്താണ് കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.’ഷെയ്ഡ്‌സ് ഓഫ് ഗ്രേ’ എന്ന തലക്കെട്ടോടു കൂടി 1994ലാണ് നിയോമി കുറിപ്പ് പുറത്തിറക്കയത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് കുറിപ്പില്‍ ഉപയോഗിച്ച ഭാഷയില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ച് നിയോമി രംഗത്തെത്തിയിരുന്നു. കോളേജിലെ ഗവേഷണ കാലത്ത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുറിപ്പ് എഴുതിയത്.
മദ്യ ലഹരിയില്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികള്‍ക്കും ഞാന്‍ തന്നെയായിരിക്കും ഉത്തരവാദി. എന്നാല്‍ ഒരു പുരുഷന്‍ മദ്യ ലഹരിയിലുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്താല്‍ അയാള്‍ക്ക് ഉറപ്പായും ശിക്ഷ നല്‍കണം. അതേസമയം, ഒരു ബലാത്സംഗം ഒഴിവാക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗം സംയമനം പാലിക്കുക എന്നതാണെന്നും നവോമി കൂട്ടിച്ചേര്‍ത്തു.
ബലാത്സംഗം ഒരു കുറ്റകൃത്യമാണെന്നും, ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയെ ആരുംതന്നെ കുറ്റപ്പെടുത്തരുതെന്നുമാണ് താന്‍ കുറിപ്പിലൂടെ പറയാന്‍ ശ്രമിച്ചതെന്നും നവോമി പറയുന്നു.
Post Your Comments