തിരുവനന്തപുരം: സനലിന്റെ കൊലപാതക്കേസിലെ പ്രതി ഡിവൈ.എസ്.പി മരിച്ചത് ഇന്നലെ രാത്രിയെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി അശോക് കുമാര്‍ വ്യക്തമാക്കി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് കാര്യങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയ ശേഷമേ വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ പത്തരയോടെ മൃതദേഹം കണ്ടെത്തിയത്. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഹരികുമാര്‍ കീഴടങ്ങാനുള്ള സാദ്ധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രി നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത് കേസിലെ രണ്ടാംപ്രതിയും ഹരികുമാറിന്റെ സുഹൃത്തുമായ ബിനുവിന്റെ വീട്ടില്‍ ഇവരെത്തിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു
സംഭവശേഷം കേരളത്തിന് പുറത്ത് ഒളിവില്‍ കഴിയുമ്ബോള്‍ ഉപയോഗിച്ച കാര്‍ അവിടെ ഉപേക്ഷിച്ചശേഷം അവിടെ നിന്ന്‌അംബാസിഡര്‍ കാറില്‍ രക്ഷപ്പെട്ടതായാണ് വിവരം. ഇതേതുടര്‍ന്ന് ഹരികുമാറിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് തെരച്ചില്‍ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കാണപ്പെട്ട വിവരം പുറത്തറിഞ്ഞത്. ഹരികുമാറിന് മേല്‍ കീഴടങ്ങാനുള്ള സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇയാള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കിയ തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ രതീഷും കേസിലെ രണ്ടാം പ്രതി ബിനുവിന്റെ മകനും ഇന്നലെ അറസ്റ്റിലായിരുന്നു.
ഫോറന്‍സിക് വിദഗ്ദരെത്തി തെളിവെടുത്തശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ഒളിവില്‍ ഒപ്പമുണ്ടായിരുന്ന ഡിവൈ.എസ്.പിയുടെ സുഹൃത്ത് ബിനുവിനെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. ഇയാള്‍ കേസില്‍ രണ്ടാം പ്രതിയാണ്. ഇയാള്‍ക്കൊപ്പമാണ് ഡിവൈ.എസ്.പി ഇന്നലെ നെയ്യാറ്റിന്‍കരയില്‍ എത്തിയതെന്നാണ് വിവരം.
Post Your Comments