Latest NewsKerala

പ്രശ്‌നങ്ങള്‍ പരിഹരിച്ച് കെഎസ്‌ആര്‍ടിസി വെബ്‌സൈറ്റ് ;പുനര്‍ നിര്‍മ്മാണം ആധുനികവത്കരണത്തിന്റെ ഭാഗമായെന്ന് തച്ചങ്കരി

തിരുവനന്തപുരം : ഒദ്യോഗിക വെബ്‌സൈറ്റിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച് കെഎസ്‌ആര്‍ടിസി. പുനര്‍ നിര്‍മ്മാണം ആധുനികവത്കരണത്തിന്റെ ഭാഗമാണെന്നും ഏഴ് ദിവസത്തിനകം പ്രശ്നങ്ങൾക്ക് പരിഹരിക്കുമെന്നും സിഎംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.പുതിയ റിസര്‍വേഷന്‍ വെബ്‌സൈറ്റ് തകരാറുകള്‍ മൂലം ഉപഭോക്താക്കള്‍ക്ക് സേവനം ലഭിക്കാത്ത നിലയിലായിരുന്നു.സംഭവം വർത്തയായതോടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് തച്ചങ്കരി ഉറപ്പുനൽകി.

2015ലാണ് കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കുന്നത്. അന്ന് ടിക്കറ്റ് ഒന്നിന് 15.50 രൂപയാണ് ഓപ്പറേറ്റിങ് കമ്പനിക്ക് കമ്മീഷനായി നല്‍കിയിരുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ഈ തുക 3.25 ആക്കി കുറച്ചതോടെ കമ്പനി തെറ്റുകള്‍ വരുത്തുകയും കോര്‍പറേഷനു നഷ്ടമുണ്ടാക്കുകയും ചെയ്തു. ഇപ്പോള്‍ ഇന്ത്യയിലെ മുന്‍നിര ഗതാഗത കമ്പനികളുടെ വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്ന കമ്പനിക്കു ടിക്കറ്റ് ഒന്നിന് 45 പൈസ ചെലവില്‍ കൈമാറി. ഇവര്‍ വെബ്‌സൈറ്റ് തയാറാക്കുകയാണ്. പഴയ കമ്പനി ഡേറ്റാ കൈമാറത്തതിന്റെ പ്രശ്‌നങ്ങളുമുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കുമെന്നും തച്ചങ്കരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button