Latest NewsKerala

തന്ത്രിയുടെ നിയമോപദേശത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തന്ത്രിയ്ക്ക് വിശ്വാസം ബിജെപി പ്രസിഡന്റില്‍

കണ്ണൂര്‍ : തന്ത്രിയുടെ നിയമോപദേശത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ തന്ത്രി നിയമോപദേശം തേടേണ്ടത് ബിജെപിയോടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി വന്ന ശേഷം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിയെയും രാജകുടുംബത്തെയും ചര്‍ച്ചകള്‍ക്കായി വിളിച്ചിരുന്നു. എന്നിട്ടും അവര്‍ വന്നില്ല. അവര്‍ വരാതിരുന്നതിന്റെ കാരണം അന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ഇപ്പോഴാണ് അവര്‍ വരാത്തതിന്റെ കാരണം മനസ്സിലായത്. ബിജെപിയുടെ അജണ്ട നടപ്പാക്കേണ്ട ആളുകളായി ഇവര്‍ മാറിയത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തന്ത്രി വിശ്വസിക്കുന്നത് വിചിത്രമാണ്. തന്ത്രിക്ക് വിശ്വാസം ബിജെപി സംസ്ഥാന പ്രസിഡന്റിലാണ്. തന്ത്രിക്ക് നിയമോപദേശത്തിന് അവകാശമുണ്ട്. പക്ഷേ അതിന് ഉത്തരവാദിത്തപ്പെട്ട വേറെ ആളുകളുണ്ട്. തന്ത്രി നിയമോപദേശം തേടേണ്ടത് ബിജെപിയോടല്ല. ആ ഘട്ടത്തിലുണ്ടായ കൂട്ടുകെട്ടില്‍ തന്ത്രിയും ഭാഗവാക്കായി. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button