അടുത്തകാലത്ത് മികച്ച വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഐശ്വര്യ രാജേഷ്. ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ഐശ്വര്യ അഭിനയിക്കുമെന്ന് ഈയിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. സിനിമയില്‍ തന്റെ കഥാപാത്രങ്ങള്‍ എത്ര രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുവെന്നല്ല, മറിച്ച് കഥാപാത്രങ്ങളുടെ പ്രാധാന്യമാണ് താന്‍ നോക്കാറുള്ളത്. ശക്തമായ റോളുകളാണ് താന്‍ തെരഞ്ഞെടുക്കാറുള്ളത്. പുതിയ സംവിധായകര്‍ പോലും വ്യത്യസ്തമായ കഥാപാത്രങ്ങളുമായിട്ടാണ് തന്നെ സമീപിക്കാറുള്ളതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
അതേസമയം മീ ടൂ ക്യാമ്പയിനെക്കുറിച്ചും താരം പ്രതികരിക്കുകയുണ്ടായി. സിനിമാ രംഗത്ത് നിന്നും തനിക്ക് ഈ നിമിഷം വരെ ദുരനുഭവങ്ങളുണ്ടായിട്ടില്ല. അതുകൊണ്ട് മീ ടുവിനെക്കുറിച്ച് പ്രതികരണത്തിനില്ലെന്നും ഐശ്വര്യ പറഞ്ഞു.
Post Your Comments