ജാർഖണ്ഡ്: ജാര്‍ഖണ്ഡിലെ ഗുംലയില്‍ രണ്ട് യുവാക്കളെ കൊലപ്പെടുത്തി അക്രമികൾ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി. ഇരുപതുകാരനായ പുനൈ ഒറോണ്‍,ഇരുപത്തിരണ്ടുകാരനായ മംഗള്‍ ദേവ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. തല ചതഞ്ഞരഞ്ഞ നിലയിലായിരുന്നു യുവാക്കളുടെ മൃതദേഹങ്ങള്‍.
ഇവരുടെ ബൈക്കും പെണ്‍കുട്ടികളുടേത് എന്ന് കരുതുന്ന വസ്ത്രങ്ങളും ആഭരണങ്ങളും പൊലീസ് കണ്ടെത്തി. യുവാക്കളുടെ കാമുകിമാരാണ് കാണാതായ പെണ്‍കുട്ടികളെന്നാണ് വിവരം. ഇവരുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ശനിയാഴ്ച ആദിവാസി ഉത്സവത്തില്‍ പങ്കെടുക്കാനാണ് യുവാക്കള്‍ വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. കാണാതായ പെണ്‍കുട്ടികള്‍ക്കായുള്ള അന്വേഷണം തുടങ്ങി.
Post Your Comments