തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ കോണ്‍ഗ്രസ് നേതാവുമുള്‍പ്പെടെ അഞ്ചു പേര് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി രാമന് നായര്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി മാധവന് നായര്‍, വനിതാ കമ്മീഷന് മുന്‍ അംഗം ഡോ. പ്രമീള ദേവി, മലങ്കര സഭാംഗം ഇ തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന് എന്നിവരാണ് ഔദ്യോഗിമായി ബിജെപിയില്‍ അംഗത്വമെടുത്തത്.
ശബരിമല വിഷയത്തില്‍ ബിജെപി നിലയ്ക്കലില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തതത് രാമന്‍നായരായിരുന്നു. കെപിസിസി നിര്‍വ്വാഹക സമിതി അംഗമായ ജി.രാമന് നായര്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നു. തുടര്‍ന്നാണ് ബിജെപിയിലേക്ക്ക പോകാനുള്ള തന്റെ ആഗ്രഹം അദ്ദേഹം അറിയിച്ചത്.
Post Your Comments