പാരീസ്: ഫ്രഞ്ച് ഓപ്പ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ പകരം വീട്ടി ഇന്ത്യൻ താരം പി ബി സിന്ധു. അമേരിക്കന്‍ താരമായ ബെയ്വന് സാങ്ങിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. 34 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിലെ സ്കോര്‍ 21-17, 21-18. ജാപ്പനീസ് താരം സയാക സാറ്റോ ആണ് സിന്ധുവിന്റെ അടുത്ത എതിരാളി. ഡെന്മാര്ക്ക് ഓപ്പണില്‍ ബെയ്വന് സാങ്ങിനോട് 17-21, 21-16, 18-21 എന്ന സ്കോറിനാണ് സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായത്. ഇതിനുള്ള പകരം വീട്ടലായിരുന്നു ഈ മത്സരത്തിൽ കണ്ടത്. ഞ്ച് ഓപ്പണിലൂടെ താരത്തിന് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Post Your Comments