തിരുവനന്തപുരം: ദുരിതാശ്വാസത്തിനുള്ള ഫണ്ട് ശേഖരണത്തിനുള്ള സഹായം തേടി മന്ത്രിമാര്‍ക്കു വിദേശസന്ദര്‍ശനത്തിന് അനുമതി അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് വിദേശകാര്യവകുപ്പ് സെക്രട്ടറിക്ക് കത്തു നല്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 17 മുതല്‍ 21 വരെയാണ് മന്ത്രിമാര്‍ വിദേശത്തേക്കു പോകാനിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് കര്‍ശന വ്യവസ്ഥകളോടെ യുഎഇ സന്ദര്‍ശനത്തിനു കേന്ദ്രം അനുമതി നല്‍കിയത്.
17-നു പുലര്‍ച്ചെ അബുദാബിക്ക് പുറപ്പെടുന്ന മുഖ്യമന്ത്രി 19-നു ദുബായിലും 20-നു ഷാര്‍ജയിലും ഫണ്ടു ശേഖരിച്ച ശേഷം തിരുവനന്തപുരത്തു മടങ്ങിയെത്തും. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവനും മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും ഒപ്പമുണ്ടാകും. അതേസമയം വിദേശ സര്‍ക്കാരില്‍നിന്ന് നേരിട്ടു സഹായം സ്വീകരിക്കുന്നതിനും ഭരണാധികാരികളെ കാണുന്നതിനും റെ വിലക്കുണ്ട്.
Post Your Comments