Latest NewsIndia

മീടൂ ക്യാമ്പെയിന്‍; അക്ബറിന്റെ രാജിക്ക് സാധ്യതയില്ല; മന്ത്രിയുടെ തീരുമാനം ഇങ്ങനെ

കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക ഉള്‍പ്പടെ എട്ടു പേര്‍ അക്ബറില്‍ നിന്ന് ദുരനുഭവം ഉണ്ടായി എന്ന് വെളിപ്പെടുത്തിയിരുന്നു.

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പെയിനിലൂടെ ലൈംഗികാരോപണം നേരിട്ട വിദേശകാര്യസഹമന്ത്രി എംജെ അക്ബര്‍ രാജിവയ്ക്കില്ലെന്ന് സൂചന. മന്ത്രി മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് അക്ബര്‍ പറഞ്ഞു. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് അക്ബറിന്റെ അഭിഭാഷകന്‍ സന്ദീപ് കപൂര്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് ഉയരുന്ന ആരോപണങ്ങള്‍ പിന്നില്‍ എന്തെങ്കിലും അജണ്ടയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അക്ബര്‍ മന്ത്രിസ്ഥാനം രാജി വച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഇ-മെയില്‍ ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ആരോപണങ്ങളും രാജി വാര്‍ത്തയും നിഷേധിച്ച് എംജെ അക്ബര്‍ തന്നെ രംഗത്ത് വരികയായിരുന്നു. അതേസമയം ആരോപണങ്ങളില്‍ ഉറച്ചു നിര്‍ക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ നിലപാട്. കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക ഉള്‍പ്പടെ എട്ടു പേര്‍ അക്ബറില്‍ നിന്ന് ദുരനുഭവം ഉണ്ടായി എന്ന് വെളിപ്പെടുത്തിയിരുന്നു.

അക്ബര്‍ ഇമെയില്‍ വഴി പ്രധാനമന്ത്രിയ്ക്ക് രാജിക്കത്ത് നല്‍കിയെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ന്ന് എം ജെ അക്ബറിനെതിരെ ആരോപണവുമായി കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവര്‍ത്ത ഗസാല വഹാബ് തുറന്നെഴുതിയുരുന്നു.

മന്ത്രിയും മുന്‍ എഡിറ്ററുമായ എം ജെ അക്ബര്‍ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി’ ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവര്‍ത്തക തുറന്ന് എഴുതിയത്. ന്യൂഡല്‍ഹിയിലെ ഏഷ്യന്‍ ഏജ് ഓഫീസില്‍ ജോലി ചെയ്ത ആറു മാസം അക്ബര്‍ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം.

https://youtu.be/txMDtGDe11E

shortlink

Related Articles

Post Your Comments

Related Articles


Back to top button