ചെന്നൈ: മീ ടു ക്യാമ്പയിന്‍ ഇന്ത്യ ഒട്ടാകെ തരംഗമാവുമ്പോള്‍ പുതിയ തുടക്കത്തിന് ഒരുങ്ങുകയാണ് തമിഴ് സിനിമ. വനിത സഹപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ചൂഷണം തടയാന്‍ പാനല്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് തമിഴ് സിനിമ. ഇക്കാര്യം നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും പ്രൊഡ്യുസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലാണ് പുറത്ത് വിട്ടത്.
ഗായിക ചിന്‍മയി അടക്കമുള്ളവര്‍ പ്രമുഖര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് വിശാലിന്റെ നീക്കം. തുടക്കമെന്ന നിലയില്‍ മൂന്നംഗ കമ്മറ്റി രൂപീകരിച്ച് സത്രീകള്‍ ഉന്നയിക്കുന്ന പരാതിയില്‍ അന്വേഷണം നടത്തും വിശാല്‍ വ്യക്തമാക്കി.
‘ നമ്മുടെ സ്ത്രീകള്‍ സംസാരിക്കുകയാണ്, ഞാന്‍ അവര്‍ക്കൊപ്പം. തനുശ്രീ ദത്ത, ചിന്‍മയി എന്നിവരെ ഞാന്‍ ബഹുമാനിക്കുന്നു. മോശം സംഭവങ്ങള്‍ നിങ്ങള്‍ അഭിമുഖികരിക്കേണ്ടി വന്നാല്‍ ഞങ്ങളെ അറിയിക്കുക. അമല പോളിനെ സമാനമായ ഒരു സാഹചര്യത്തില്‍ സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്’ – വിശാല്‍ ട്വീറ്റ് ചെയ്തു.
Post Your Comments