Latest NewsKeralaIndia

തൃപ്തി ദേശായി എത്തുന്നത് ദര്‍ശനത്തിനല്ല വിശ്വാസികളെ വെല്ലുവിളിക്കാൻ, അവരുടെ കാര്യം വിശ്വാസികൾ നോക്കും : പി.എസ് ശ്രീധരന്‍ പിള്ള

തൃപ്തിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ വിശ്വാസി എന്ന രീതിയിലല്ല.

കൊല്ലം: ശബരിമലയില്‍ പ്രവേശിക്കുമെന്ന തൃപ്തി ദേശായിയുടെ പ്രഖ്യാപനത്തിനെതിരെ ബിജെപി രംഗത്ത്. തൃപ്തിയെ തടയണമോ എന്ന കാര്യം വിശ്വാസികളാണ് തീരുമാനിക്കേണ്ടതെന്നും വിശ്വാസികളുടെ ആ തീരുമാനത്തിന് ബി.ജെ.പി പിന്തുണ നല്‍കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. തൃപ്തിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ വിശ്വാസി എന്ന രീതിയിലല്ല.

വിശ്വാസികളെണ്  വെല്ലുവിളിക്കാനാണ് അവര്‍ വരുന്നത്. ശബരിമലയിൽ ഭരണഘടനാ ലംഘനം ഉണ്ടെന്ന് പറയാന്‍ അവര്‍ ഭരണഘടനാ വിദഗ്ദ്ധയാണോ എന്നും ശ്രീധരന്‍പിള്ള ചോദിച്ചു. എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് തൃപ്തി ദേശായിയുടേത്. വിശ്വാസികളോടുള്ള വെല്ലുവിളിയാണിത്. അപകടകരമായ ഈ വെല്ലുവിളിയില്‍നിന്ന് പിന്മാറണം. ബി.ജെ.പി ഭരണഘടനാ ലംഘനം നടത്തിയെന്ന തൃപ്തിയുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button