സുൽത്താൻബത്തേരി: തോടിന്റെ ഭിത്തി അനധികൃത മണൽവാരലിൽ തകർന്നു . ബീനാച്ചി എക്സ് സർവീസ് മെൻ കോളനിയിൽനിന്ന് പൂതിക്കാട്ടേക്ക് പോകുന്ന റോഡിന് സമീപത്തെ തോട്ടിലാണ് അനധികൃത മണൽവാരൽ.
പരാതി ലഭിച്ചതിനെ തുടർന്ന് നഗരസഭാ ചെയർമാൻ ടി.എൽ. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം പരിശോധിച്ചു. നഗരസഭാ ചെയർമാന്റെ പരാതിയെ തുടർന്ന് ബത്തേരി വില്ലേജ് ഓഫീസർ സ്ഥലത്തെത്തി കോരിയിട്ട മണൽ പിടിച്ചെടുത്തു. ഇത് ഉടൻ ലേലംചെയ്യുമെന്ന് വില്ലേജ് ഓഫീസർ എം.ആർ. സ്വാമിനാഥൻ വ്യക്തമാക്കി.
Post Your Comments